ചളവറയിൽ മഹാ കുബേര യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ 17 ന് ചളവറയിൽ

  1. Home
  2. MORE NEWS

ചളവറയിൽ മഹാ കുബേര യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ 17 ന് ചളവറയിൽ

കുബേര


പാലക്കാട്‌... ചെർപ്പുളശ്ശേരി ചളവറയിൽ ഏപ്രിൽ 17 ന് ആരംഭിക്കുന്ന മഹാ കുബേരയാഗത്തിന്റെ മുന്നോടിയായുള്ള പ്രധാന കർമ്മ ചടങ്ങായ കൂശ്മാണ്ഡി ഹോമം ഇന്ന് നടന്നു. യജ്ഞാചാര്യൻ വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്റെ കാർമ്മികത്വത്തിൽ യാഗശാലയിലെ മഹാ വേദിയിലാണ് ഹോമം നടന്നത്.       യാഗത്തിലെ പ്രധാന സ്ഥാനം വഹിക്കുന്ന യജമാനന്റെ പാപമോചനമാണ് യാഗത്തിന്റെ മുന്നോടിയായി യജമാനനു വേണ്ടി ആചാര്യന്മാർ നടത്തുന്ന കൂശ്മാണ്ഡി

Ku

ഹോമത്തിന്റെ സങ്കല്പം. യാഗാചാര്യൻ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡോ. വികാസ് നമ്പൂതിരിപ്പാട് എന്നിവരും പൂജചടങ്ങുകളിൽ പ്രധാന സ്ഥാനീയരായിരുന്നു. രാവിലെ യാഗ ശാലയിൽ നടന്ന ചടങ്ങിൽ യാഗം രക്ഷാപുരുഷൻ ഡോ: ടി.പി. ജയകൃഷ്ണൻ , യജമാന പത്‌നി ദുർഗ്ഗ ജിതിൻ , ഉഷ ജയകൃഷ്ണൻ          എ. ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Ku

ഈ മാസം 17 മുതൽ 23 വരെയാണ് മഹാ കുബേരയാഗം ചളവറ കുബേര ക്ഷേത്രത്തിനു സമീപം ഒരുക്കിയ 15 ഏക്കർ സ്ഥലത്ത് നടക്കുന്നത്. 17 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യാഗ ചടങ്ങുകൾക്ക് സമാരംഭം കുറിക്കും.