സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: അലനല്ലൂർ മണ്ഡലം വിസ്ഡം സോണൽ കോൺഫറൻസ്.

  1. Home
  2. MORE NEWS

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: അലനല്ലൂർ മണ്ഡലം വിസ്ഡം സോണൽ കോൺഫറൻസ്.

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: അലനല്ലൂർ മണ്ഡലം വിസ്ഡം സോണൽ കോൺഫറൻസ്.


അലനല്ലൂർ : വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ മണ്ഡലം സമിതി "ധാർമികതയുടെ വീണ്ടെടുപ്പിന്" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വിസ്ഡം സോണൽ കോൺഫറൻസ്  ആവശ്യപ്പെട്ടു.

സമ്മേളനം ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യഃ പണ്ഡിതസഭാംഗം  മുഹമ്മദ് സ്വാദിഖ് മദീനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി  റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. 

 ബോധപൂർവ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം, പ്രഭാഷണങ്ങളുടെയും, മറ്റും അടർത്തി മാറ്റിയ ഭാഗങ്ങൾ പ്രചരിപ്പിക്കുകയും, ഇതര മതസ്ഥർക്കിടയിൽ വെറുപ്പ് വളർത്തുകയും ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

  ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

 വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, പി.യു സുഹൈൽ, ഖാലിദ് വെള്ളില, വിസ്ഡം അലനല്ലൂർ മണ്ഡലം പ്രസിഡന്റ് വി. ഷൗക്കത്തലി അൻസാരി, സെക്രട്ടറി എം സുധീർ ഉമ്മർ, വിസ്ഡം യൂത്ത് അലനല്ലൂർ മണ്ഡലം പ്രസിഡന്റ് ശരീഫ് കാര, സെക്രട്ടറി ഷിഹാസ് പൂക്കാടഞ്ചേരി, വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ഫാരിസ് തടിയംപറമ്പ്, സാജിദ് പുതുനഗരം, എൻ.എം ഇർഷാദ് അസ്‌ലം, മുസ്തഫ മാസ്റ്റർ പട്ടാമ്പി, കെ അർഷദ് സ്വലാഹി,  ടി കെ സദക്കത്തുള്ളതുടങ്ങിയവർ പ്രസംഗിച്ചു.