പാലക്കാട് - തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

  1. Home
  2. MORE NEWS

പാലക്കാട് - തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

Bus strike


പാലക്കാട്: ടോള്‍ നിരക്ക് വര്‍ധനയില്‍ രണ്ടും കല്‍പ്പിച്ച് സ്വകാര്യ ബസുകള്‍. പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള റൂട്ടുകളിലൊന്നാണിത്.

10,540 രൂപയാണ് 50 തവണ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30,000 ത്തില്‍ അധികം രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത് നല്‍കി സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകള്‍ക്ക്. ഇതാണ് സമരത്തിലേക്ക് നയിച്ചത്.

അതേസമയം ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസവും തുടരും