ലഹരിക്കെതിരെയുള്ള പ്രതിഷേധം ഇരമ്പി..വിദ്യാർത്ഥികൾ മനുഷ്യചങ്ങലയായി....

ചേർത്തല: സഹപാഠികളുടെ കൈകളിൽ മുറുകെ പിടിച്ച് അവർ ഉറക്കെ ചൊല്ലി 'വേണ്ട ഞങ്ങൾക്ക് ലഹരി വേണ്ട, ജീവിതമാണ് ഞങ്ങളുടെ ലഹരി' മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂൾ തെരുവിൽ ഒരുക്കിയ മനുഷ്യചങ്ങല നാടിന് നവ്യാനുഭവമായി. 'ലഹരിമുക്ത കേരളം' എന്ന സ്വപ്നം സഫലമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ രൂപികരിച്ച ജനജാഗ്രതാ സമിതിയുടെ നേത്യത്വത്തിലായിരുന്നു പൂച്ചാക്കൽ തെക്കേകരയിൽ നിന്നും മണപ്പുറം ജംഗഷൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പി.ടി.എ., എം.പി.ടി.എ., ജനജാഗ്രത സമിതി അംഗങ്ങൾ, നാട്ടുകാർ, പോലീസ്, എക്സൈസ് സേനഅംഗങ്ങൾ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, വ്യാപാര സ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ
തുടങ്ങിയവർ ചങ്ങലയിൽ കൈകോർത്തു.
പി.ടി.എ. പ്രസിഡന്റ് പി. ആർ. സുമേരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രമോദ്, പഞ്ചായത്ത് പ്രസിഡൻ്റ് ഡി വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം. ദീബീഷ്, വാർഡ് മെമ്പർ ബി. ഷിബു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് കെ.പോൾ,വാർഡ് മെമ്പർമാരായ ബി ഷിബു, പ്രിയ ജയറാം രതി നാരായണൻ വിനോദ് കണ്ണാട്ട്, സ്കൂൾ മാനേജർ ആന്റോച്ചൻ മംഗലശ്ശേരി , സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ചേർത്തല എക്സൈസ് പ്രിവന്റീവ് ഓഫീസർ ബെന്നി വർഗീസ്, എം കെ ഉത്തമൻ, തുടങ്ങിയവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ പി ടി എ, എം പി ടി എ അംഗങ്ങൾ മനുഷ്യചങ്ങലയ്ക്ക് നേതൃത്വം നൽകി.