എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ് ലാമിക് സെൻ സോറിയത്തിന് പ്രൌഡോജ്ജ്വല തുടക്കം.

പാലക്കാട്: " അൽ ഫിഖ്ഹുൽ ഇസ് ലാമി സമഗ്രതയുടെ പ്രയോഗങ്ങൾ " എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇസ് ലാമിക് തിയോളജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അക്കാദമിക് കോൺഫറൻസ് സെൻ സോറിയം ആരംഭിച്ചു. കൊമ്പം ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറിൽ നടക്കുന്ന സെൻസോറിയം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി ഉച്ചക്ക് രണ്ടിന് പതാക ഉയർത്തിയതോടെയാണ് തുടക്കം കുറിച്ചത്.
വൈകീട്ട് ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്നു.സമസ്ത കേന്ദ മുശാവറ അംഗം കെ.പി മുഹമ്മദ്മുസ് ലിയാർ കൊമ്പം മുഖ്യപ്രഭാഷണം നടത്തി. അൻവർ ശൈഖി ദാഗിസ്ഥാൻ, മുഫ്തി മുഹമ്മദ് ഖാലിദ് അലി അൽ അസ്ഹരി, ഹൈദരാബാദ് ജാമിഅ നിസാമിയ്യ വൈസ് പ്രിൻസിപ്പാൾ മുഫ്തി ഖലീൽ അഹ്മദ് സാഹബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ, ഹാമിദലി സഖാഫി, എന്നിവർ സംസാരിച്ചു.
വഖഫ്; നിയമം, സാമൂഹ്യ ശാസ്ത്രം, ഇസ് ലാമിക കർമശാസ്ത്രം, തുടങ്ങി വിവിധ സെഷനുകൾക്ക്
എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്ല അഹ്സനി, യാസീൻ നൂറാനി, അബൂബക്കർ അഹ്സനി പറപ്പൂർ, സി.പി ശഫീഖ് ബുഖാരി, മുഹമ്മദ് അഹ്സനി കോഡൂർ, അഹ്മദ് സഖാഫി മമ്പീതി, യാസീൻ നൂറാനി എന്നിവർ നേത്യത്വം നൽകി. ഞായറാഴ്ച വൈകീട്ട് സെൻ സോറിയം സമാപിക്കും.