വാണിയംകുളം ടി.ആർ.കെ.യിൽ ജനകീയ ചർച്ച

വാണിയംകുളം. കേരള പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി കൊണ്ട് പാഠ്യപദ്ധതിയെ കുറിച്ച് ജനകീയ ചർച്ച സംഘടിപ്പിച്ചു. ചർച്ച വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആശാദേവി.കെ അധ്യക്ഷത വഹിച്ചു.ബി.ആർ.സി. കോർഡിനേറ്റർ വിശ്വദാസ്.കെ.എം, ശരണ്യ.കെ.വി എന്നിവർ പാഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ഇരുപത്തിയാറ് ഫോക്കസ് ഏരിയയെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് ചർച്ച നടത്തി.കെ.പ്രമോദ്, കെ.കെ. മനോജ്, ശ്രീകല.കെ., രാജേഷ്.പി, എൻ.ഷാജി എന്നിവർ ചർച്ച നയിച്ചു. ഡെപ്യൂട്ടി എച്ച്.എം.പി ജഗദീഷ് സ്വാഗതം പറഞ്ഞു. കെ.പി.സുധീർ, സതീശൻ.പി, തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷിതാക്കൾ ചർച്ചയിൽ പങ്കെടുത്തു.