പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനായി

  1. Home
  2. MORE NEWS

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനായി

Bagvandh


പഞ്ചാബ്: മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനായി. പഞ്ചാബ് സ്വദേശിയായ ഡോ. ഗുർപ്രീത് കൗർ  ആണ് വധു. ചണ്ഡിഗഢിലെ ഭഗവന്ത് മാനിന്റെ വസതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി എം പി രാഘവ് ഛദ്ദയും വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ രാഘവ് ഛദ്ദ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 
ഭഗവന്ത് മാനിന്‌ ഏറെ നാളായി പരിചയമുള്ള ഗുർപ്രീത് കൗർ ഹരിയാനയിലെ പെഹോവ സ്വദേശിനിയാണ്.

ഭഗവന്ത് മാനിന്റെയും ഗുർപ്രീതിന്റെയും കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി സൗഹൃദമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭഗവന്ത് മാനിനെ ഗുർപ്രീത് സഹായിച്ചിരുന്നു. എം പി രാഘവ് ഛദ്ദക്ക് ആയിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചുമതല. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയത്തിലൂടെയായിരുന്നു ഭഗവന്ത് മാൻ സർക്കാർ അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭ സീറ്റുകളിൽ 92 സീറ്റുകളും ആം ആദ്മി പാർട്ടി സ്വന്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ ജനുവരിയിലായിരുന്നു.

കരാഹി പനീർ, ദാൽ മഖാനി, തന്തൂരി കുൽച്ചെ, നവരതൻ ബിരിയാണി എന്നീ ഇന്ത്യൻ ഇറ്റാലിയൻ വിഭവങ്ങൾ വിവാഹ മെനുവിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചണ്ഡീഗഡിലെ മാനിന്റെ വസതിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.