പുണ്യം പൂങ്കാവനം: സന്നിധാനത്ത് ശുചീകരണം നടത്തി

  1. Home
  2. MORE NEWS

പുണ്യം പൂങ്കാവനം: സന്നിധാനത്ത് ശുചീകരണം നടത്തി

പുണ്യം പൂങ്കാവനം: സന്നിധാനത്ത് ശുചീകരണം നടത്തി

ശബരിമല. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സാന്നിധാനത്ത് ശുചീകരണം നടത്തി. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എസ്. സുദര്‍ശന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.