സംസ്ഥാനത്ത് സിമന്റിന്റെ ഉൾപ്പടെ നിർമ്മാണ സാധനങ്ങളുടെ വില വർദ്ധനവ് സർക്കാർ ഇടപെടണം രാജു അപ്സര

  1. Home
  2. MORE NEWS

സംസ്ഥാനത്ത് സിമന്റിന്റെ ഉൾപ്പടെ നിർമ്മാണ സാധനങ്ങളുടെ വില വർദ്ധനവ് സർക്കാർ ഇടപെടണം രാജു അപ്സര

kvves


കൊച്ചി.സംസ്ഥാനത്ത് സിമന്റിന്റെ ഉൾപ്പടെ നിർമ്മാണ സാധനങ്ങളുടെ വില വർദ്ധനവ് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവിശ്യപ്പെട്ടു.വിലവർദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള പ്രായോഗികമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.വിലവർദ്ധനവ് കാരണം ഈ മേഖലയിലെ വ്യാപാരികളും വളരെ ദുരിതത്തിലാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആൾക്കാർ നേരിട്ട് തൊഴിൽ ചെയ്യുന്ന മേഖലയാണ് നിർമ്മാണ മേഖല. നിർമ്മാണ മേഖലയിലെ തകർച്ച തൊഴിൽ നഷ്ടത്തിനും സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ തകർച്ചക്കും കാരണമാകും.സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ് ഉത്പാദനം കൂട്ടി വിപണിയിൽ ഇടപെട്ടാൽ ഈ വിലവർധനവിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. നിലവിൽ വിപണിയുടെ 4 ശതമാനം മാത്രമാണ് മലബാർ സിമന്റിന്റെ വിൽപ്പന മറ്റ് സ്വകാര്യ കമ്പിനികളാണ് വിപണിയുടെ 96 ശതമാനവും കയ്യടക്കിയിരിക്കുന്നതും വില നിയന്ത്രിക്കുന്നതും.സ്വകാര്യ കമ്പിനികൾ വിലവർധിപ്പിക്കുമ്പോൾ അവർക്ക് അനുകൂലമായ രീതിയിൽ മലബാർ സിമന്റും വില വർധിപ്പിക്കുകയാണ് . വിപണി വിലയെക്കാൾ കുറഞ്ഞ വിലയിൽ മലബാർ സിമന്റ് വിൽക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.നിർമ്മാണ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി റെഗുലേറ്ററി ബോർഡ് സ്ഥാപിക്കാനും തയ്യാറാകണം.കമ്പനികൾ സwഘടിതമായി ആണ് വിലവർദ്ധനവ് നടപ്പിലാക്കുന്നത് അതിനെതിരെ സംസ്ഥാന സർക്കാർ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിക്കണം എന്നും രാജു അപ്സര ആവശ്യപ്പെട്ടു.