കേന്ദ്ര ഭരണത്തിൽ രാജ്യത്ത് നികുതി ഭാരം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നു - റസാഖ് പാലേരി

  1. Home
  2. MORE NEWS

കേന്ദ്ര ഭരണത്തിൽ രാജ്യത്ത് നികുതി ഭാരം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നു - റസാഖ് പാലേരി

ആർ എസ് എസ് ഭരണത്തിൽ രാജ്യത്ത് നികുതി ഭാരം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നു - റസാഖ് പാലേരി


എറണാകുളം : അനിയന്ത്രിതമായ വിലകയറ്റം, തൊഴിലില്ലായ്മ, ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും, ജോലിയും ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എറണാകുളം ബി എസ് എൻ .എൽ ഓഫീസിനു മുൻപിലേക്ക് എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി മാർച്ചും , ധർണയും സംഘടിപ്പിച്ചു.  രാജ്യത്ത് അനിയന്ത്രിതമായ വിലകയറ്റമാണനുഭവിക്കുന്നതെന്നും വൻ നികുതി ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോദീ സർക്കാർ കോർപറേറ്റുകൾക്ക് വൻ ഇളവുകളും , വയ്പകൾ എഴുതി തള്ളുന്ന കാഴ്ചകളും രാജ്യം കണ്ടു കൊണ്ടിരിക്കുകയാണന്നും . തൊഴിലില്ലായ്മയും . വിലകയറ്റവും മൂലം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണമെന്നും ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ദേശീയ പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞുആർ എസ് എസ് ഭരണത്തിൽ രാജ്യത്ത് നികുതി ഭാരം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നു - റസാഖ് പാലേരി
സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ച ധർണയ്ക്ക് . വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് സ്വാഗതം പറഞ്ഞു , ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ എച്ച് സദഖത്ത് , സംസ്ഥാനനേതാക്കളായ മോഹൻ സി മാവേലിക്കര, ഉസ്മാൻ മുല്ലക്കര ,കൃഷ്ണൻ കുനിയിൽ ,  ജമീല സുലൈമാൻ , ജില്ല പ്രസിഡണ്ട് പി.എ സിദ്ധീഖ് എന്നിവർ സംസാരിച്ചു