പെരുമ്പിലാവ് - പെരിന്തൽമണ്ണ സംസ്ഥാന പാത നവീകരണം തുടരുന്നു.

പെരുമ്പിലാവ് - പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി പമ്പ് ജങ്ങ്ഷൻ മുതൽ പട്ടാമ്പി പാലം വരെ നവീകരണ പ്രവൃത്തി തുടരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും പിന്നിട്ട പ്രവൃത്തി ഞായറാഴ്ചയും തുടരും.
പാടെ തകർന്ന റോഡിൻ്റെ ഉപരിതലം പൂർണ്ണമായും പൊളിച്ചുനീക്കി നിരത്തിൽ തന്നെ പരത്തുന്ന പ്രവൃത്തി പൂർത്തിയായി.
ഇനി കല്ലും മെറ്റലുമിട്ട് ഉപരിതലം പുനർ നിർമ്മിക്കുന്ന പ്രവൃത്തി നടക്കും. ഗതാഗതം നിയന്ത്രിച്ചു കൊണ്ട് പ്രവൃത്തി തിങ്കളാഴ്ച രാവിലെ വരെ തുടരും.