റിപ്പബ്ലിക്ക് ദിനാഘോഷം* *അവിസ്മരണീയമാക്കി അടക്കാപുത്തൂർ ശബരി പി ടി ബി സ്കൂൾ

  1. Home
  2. MORE NEWS

റിപ്പബ്ലിക്ക് ദിനാഘോഷം* *അവിസ്മരണീയമാക്കി അടക്കാപുത്തൂർ ശബരി പി ടി ബി സ്കൂൾ

Ada


ചെർപ്പുളശ്ശേരി. അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ റിപ്പബ്ലിക് ദിനാചരണം വിവിധ പരിപാടികളാൽ പ്രൗഢഗംഭിരമായി. പ്രധാനാധ്യാപിക കെ.ഹരിപ്രഭ പതാക ഉയർത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ ജോസഫ് മുഖ്യാതിഥിയായിരുന്നുP . ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നും വിദ്യാലയത്തിന് അനുവദിച്ച ബാൻഡ് സെറ്റിന്റെ രണ്ടാം ബാച്ചിന്റെ അരങ്ങേറ്റവും സ്കൂൾ എൻ സി സി യൂണിറ്റ് നടത്തിയ റിപ്പബ്ലിക് ദിന പരേഡും പരിപാടികൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും റിപ്പബ്ലിക് ദിന സന്ദേശങ്ങളും പ്രതിജ്ഞയും ഉണ്ടായിരുന്നു. സ്കൂൾ ജെ. ആർ സി, എൻ എസ് എസ് മറ്റു പഠന കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സ് എന്നിവരും പങ്കെടുത്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പ്രജീഷ് കുമാർ, വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പ്രേമ , പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രൻ, ഡോ.കെ അജിത് എന്നിവർ സംസാരിച്ചു.Ti