ചരക്കുവാഹനങ്ങളിലും ഓട്ടോയിലും ശബരിമലയാത്ര പാടില്ല: മോട്ടോര്‍വാഹന വകുപ്പ്*

  1. Home
  2. MORE NEWS

ചരക്കുവാഹനങ്ങളിലും ഓട്ടോയിലും ശബരിമലയാത്ര പാടില്ല: മോട്ടോര്‍വാഹന വകുപ്പ്*

SABARIMALA


ശബരിമല. ചരക്കുവാഹനങ്ങളിലും ഇതരജില്ലകളില്‍ നിന്നുള്ള ഓട്ടോകളിലും ശബരിമലയാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മോട്ടോര്‍വാഹന വകുപ്പ്. പെര്‍മിറ്റ് ലംഘനമായതിനാല്‍ ഇത് കുറ്റകരവുമാണ്. ഇരുചക്രവാഹനയാത്രയും പാടില്ല. ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും എം.വി.ഡി മുന്നറിയിപ്പ് നല്‍കി. ഉറക്കം ഒഴിച്ചും, ക്ഷീണാവസ്ഥയിലുമുള്ള യാത്രകളും അപകടകരമാണ്. സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പൊതുയാത്രാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വകുപ്പ് അഭ്യര്‍ഥിച്ചു. മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ്‌സോണ്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9400044991, 9562318181