ശബരിമല യാത്ര. " പുണ്യയാത്ര" പുണ്യം പൂങ്കാവനം ജില്ലാതല ഉദ്ഘാടനം ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ

  1. Home
  2. MORE NEWS

ശബരിമല യാത്ര. " പുണ്യയാത്ര" പുണ്യം പൂങ്കാവനം ജില്ലാതല ഉദ്ഘാടനം ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ

ശബരിമല യാത്ര.        " പുണ്യയാത്ര" പുണ്യം പൂങ്കാവനം ജില്ലാതല ഉദ്ഘാടനം ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ


 ചെർപ്പുളശ്ശേരി : ശബരിമല യാത്ര പുണ്യമാകണോ ,പാപമാകണോ ?.....സ്വാമിമാരെ നിങ്ങൾക്ക് തീരുമാനിക്കാം ഏത് വേണമെന്ന് .....         തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു പ്രായോഗിക സന്ദേശത്തിനാണ് ഇന്ന് വിശ്ചികം  1 ന് മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് സാക്ഷ്യം വഹിച്ചത് , കാനനവാസനും കലിയുഗ വരദനുമായ ശ്രീധർമ്മശാസ്താവിൻ്റെ ശബരിമലയെ പൂങ്കാവനമാക്കുക എന്ന ഉദ്ദേശത്തോടെ   i G P പി.വിജയൻ ips തുടക്കം കുറിച്ച പുണ്യം പൂങ്കാവനത്തിൻ്റെ പാലക്കാട് ജില്ലാ പ്രവർത്തകരാണ്  പറയാതെ പറയുന്ന ഒരു ദൃശ്യാവിഷ്ക്കാരവുമായി അയ്യപ്പ സന്നിധിയിലെത്തിയത്  ശബരിമല യാത്രക്ക് പുറപ്പെടുന്ന അയ്യപ്പൻമാർ നിറക്കുന്ന ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് പാപമാണെന്നും , മറിച്ച് പ്ലാസ്റ്റിക്കേതര വസ്തുക്കൾ ഉപയോഗിക്കുന്നത് പുണ്യ മാണെന്നും വിളിച്ചോതുന്ന ബോർഡ് ഏവരിലും ആശ്ചര്യവും , കൗതുകവുമുളവാക്കി  പുണ്യം പൂങ്കാവനം 2022 - 23 ജില്ലാതല ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തിയും നിലവിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മേൽശാന്തിയുമായി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു ,ചടങ്ങിൽ  ബോധവൽക്കരണ ബോർഡും , പുണ്യം പൂങ്കാവനം ബ്രോഷർ  മാനേജിങ്ങ് ട്രസ്റ്റി കെ.കെ. രഘുനാഥിന് നൽകിയും പ്രകാശനം ചെയ്തു.  ശബരിമല യാത്ര.        ക്ഷേത്രത്തിലെ മേൽശാന്തിയേയും , അഞ്ചു ഗുരുസ്വാമിമാരേയും പ്രവർത്തകർ പൊന്നാടയണി ച്ചാദരിച്ചു . പുണ്യം പൂങ്കാവനത്തിൻ്റെ "വൃക്ഷ പ്രസാദം " പദ്ധതിയുടെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്കും സ്വാമിമാർക്കും വൃക്ഷ തൈ വിതരണവും നടത്തി ,ഇരുമുടിക്കെട്ടിലേക്ക് ഉപയോഗിക്കുന്നതിനായി ഗുരുസ്വാമിമാർക്ക് 1000 കുട്ടിസഞ്ചികൾ വിതരണം ചെയ്തു  ശബരിമല യാത്രയിൽ അനുഷ്ഠിക്കേണ്ട സപ്ത കർമ്മങ്ങൾ വിശദമാക്കുന്ന ലഘുലേഖ റിട്ടേഡ് ഡെപ്യൂട്ടി DMO ഡോ: കെ.ഗോപി കുഞ്ഞു മാളികപ്പുറത്തിന് നൽകി , ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റിമാരായ ഐ.ദേവി ദാസൻ ,വീണാംകുന്നത്ത് രാധാകൃഷ്ണൻ പാരമ്പര്യേതര ട്രസ്റ്റിമാരായ എം.മനോഹരൻ ,സി.രാധാകൃഷ്ണൻ പുണ്യം പൂങ്കാവനം പ്രവർത്തകർ , ക്ഷേത്രം ജീവനക്കാർ , ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു