സച്ചിന്‍ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹം സെപ്‌റ്റംബർ നാലിന്

  1. Home
  2. MORE NEWS

സച്ചിന്‍ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹം സെപ്‌റ്റംബർ നാലിന്

Arya


ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവന്തപുരം എകെജി ഹാളിൽ വിവാഹച്ചടങ്ങുകൾ നടക്കുമെന്നാണ് ഇരുവരം അറിയിച്ചത്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞു കോഴിക്കോട് റിസപ്ഷനും നടത്തും. ഈ വർഷം മാർച്ച് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ് 28–ാം വയസ്സിലാണ് എംഎൽഎ ആകുന്നത്. തിരുവന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. ഫെബ്രുവരി മാസമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. സംഘടന പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരും പറയുന്നത്. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻദേവ്.