കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍

  1. Home
  2. MORE NEWS

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍

School


തൃശ്ശൂർ.  കേരള ലളിതകലാ അക്കാദമി കേരളത്തില്‍ ജനിച്ചിട്ടുള്ളതും മലയാളികളുമായ കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2022-23ലെ മെറിറ്റ് സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. പെയ്ന്റിങ്ശില്പംന്യൂമീഡിയഗ്രാഫിക്‌സ് (പ്രിന്റ് മേക്കിംഗ്)അപ്ലൈഡ് ആര്‍ട്ട്കേരള മ്യൂറല്‍, ആര്‍ട്ട് ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഗവ: അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും എം.എഫ്.എ./എം.വി.എ./പോസ്റ്റ് ഡിപ്ലോമബി.എഫ്.എ./ബി.വി.എ/നാഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.

            എം.എഫ്.എ./എം.വി.എ./പോസ്റ്റ് ഡിപ്ലോമയ്ക്ക് 50,000/-രൂപ വീതം 14 വിദ്യാര്‍ത്ഥികള്‍ക്കുംബി.എഫ്.എ./ബി.വി.എ/നാഷണല്‍ ഡിപ്ലോമയ്ക്ക് 25,000/-രൂപ വീതം 14 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2022 -23 അക്കാദമിക് വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് മാസത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.

            അക്കാദമിയുടെ www.lalithkala.org എന്ന വെബ്‌സൈറ്റ് മുഖേനെ 2022 ഒക്‌ടോബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.