പുകയില ഉൽപ്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു*

ശബരിമല സന്നിധാനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സന്നിധാന പരിസരത്ത് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 215 കോട്പ (സിഗരറ്റ് ആൻഡ് അദർ ടുബാഗോ പ്രോഡക്റ്റ്സ് ആക്ട് 2003) കേസുകൾ കണ്ടെത്തുകയും 16 കിലോ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
ഇത്രയും കേസുകളിലായി 43,000 രൂപ പിഴ ഈടാക്കി സർക്കാറിലേക്ക് ഒടുക്കി. ശബരിമല സന്നിധാന പരിസരമായ കൊപ്രാക്കളം, പാണ്ടിത്താവളം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ശക്തമായ പരിശോധനകൾ വരും നാളുകളിലും തുടരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.