ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി; 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

  1. Home
  2. MORE NEWS

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി; 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

tain


നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 വയസുകാരന്‍ മരിച്ചു. ഇലക്‌ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

ഇന്നലെയാണ് സംഭവം നടന്നത്. സുഹൈല്‍ മന്‍സൂരി എന്ന വിദ്യാര്‍ഥിയാണ് ഷോക്കേറ്റ് മരിച്ചതെന്ന് ഛത്തര്‍പൂര്‍ റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ ശുഭങ്ക് പട്ടേല്‍ പറഞ്ഞു. ഇന്നലെ രാവിലെ റെയില്‍വെ സ്‌റ്റേഷനിലെത്തിയ സുഹൈല്‍ മൊബൈല്‍ ഫോണുമായി ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുകയായിരുന്നുവെന്ന് സുഹൃത്ത് അഷ്‌റഫ് പറഞ്ഞു.

ട്രെയിനിന് മുകളില്‍ കയറുന്നതിനിടെ സുഹൈല്‍ അറിയാതെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. അങ്ങനെയാണ് ഷോക്കേറ്റതെന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കുമാര്‍ പറഞ്ഞു.