കോർപറേറ്റ് തടിച്ച് കൊഴുക്കുമ്പോൾ ജനങ്ങളെ പട്ടിണിയിലാക്കി എന്നതാണ് മോദി സർക്കാരിൻ്റെ നേട്ടം - ഷീമാ മുസിൻ

  1. Home
  2. MORE NEWS

കോർപറേറ്റ് തടിച്ച് കൊഴുക്കുമ്പോൾ ജനങ്ങളെ പട്ടിണിയിലാക്കി എന്നതാണ് മോദി സർക്കാരിൻ്റെ നേട്ടം - ഷീമാ മുസിൻ

കോർപറേറ്റ് തടിച്ച് കൊഴുക്കുമ്പോൾ ജനങ്ങളെ പട്ടിണിയിലാക്കി എന്നതാണ് മോദി സർക്കാരിൻ്റെ നേട്ടം - ഷീമാ മുസിൻ


പൊന്നാനി: രാജ്യം സ്വാന്തത്രം നേടി 75 വർഷം പിന്നിട്ടിട്ടും രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾ പട്ടിണിയിൽ ആണെന്നതാണ് മോദി ഭരണകൂടത്തിന്റെ നേട്ടങ്ങളായി പറയാനുള്ളത്. സാധാരണക്കാരുടെ പണം കോർപറേറ്റുകൾക്ക് വീതം വെച്ച് കൊടുക്കുന്ന ദല്ലാൾ പണിയാണ് ഭരണകൂടം നിർവഹിക്കുന്നത്. സാധാരക്കാരുടെ ക്ഷേമ പദ്ധതികൾക്ക് പണമില്ല എന്ന് പറയുന്ന സർക്കാർ കോർപറേറ്റുകൾക്ക് വേണ്ട ഇളവുകൾ പ്രഖ്യാപിക്കുന്നു. രണ്ട് കോടി ജനങ്ങൾക്ക് ജോലി നൽകും എന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് ജോലി നൽകാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, വലിയ തൊഴിൽ നഷ്ടമാണ് രാജ്യത്ത് സംഭവിച്ചത്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും അണി നിരത്തി ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ട് വരും മെന്ന്  വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൻ പറഞ്ഞു. 

വിലക്കയറ്റം തടയുക,തൊഴിലില്ലായ്‌മ പരിഹരിക്കുക,ഗ്യാസ് സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന  ദേശീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊന്നാനിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഷീമ മുഹ്സിൻ.
 അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുക, മുഴുവൻ മനുഷ്യർക്കും സൗജന്യ ഭക്ഷണം ഏർപ്പെടുത്തുക, ഗ്യാസ് സിലിണ്ടറുകൾ ബിപിഎൽ കാർഡ് ഉടമകൾക്ക് സൗജന്യമായി ലഭ്യമാക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളെ നികുതി ഇളവ് ചെയ്ത് വില കുറക്കുക തുടങ്ങി കാര്യങ്ങളുന്നയിച്ചാണ് വെൽഫെയർ പാർട്ടി ദേശീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. എഫ്.ഐ. ടി ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ , വിമെൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നസീറ ബാനു, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം കുട്ടി മംഗലം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വഹാബ് വെട്ടം സ്വാഗതവും മണ്ഡലം പ്രസിഡന്റ് സി.വി.ഖലീൽ നന്ദിയും പറഞ്ഞു.