അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം:* *വിസ്ഡം മുജാഹിദ് സമ്മേളനം*

  1. Home
  2. MORE NEWS

അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം:* *വിസ്ഡം മുജാഹിദ് സമ്മേളനം*

അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം:* *വിസ്ഡം മുജാഹിദ് സമ്മേളനം*


അലനല്ലൂർ: വിശ്വാസത്തിൻ്റെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് 'മാനവ രക്ഷയ്ക്ക് ദൈവിക ദർശനം' എന്ന പ്രമേയത്തിൽ  ഫെബ്രുവരി 12ന് കോഴിക്കോട് നടക്കുന്ന വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച കൊടിയംകുന്ന് ശാഖ ദ്വിദിന മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം:* *വിസ്ഡം മുജാഹിദ് സമ്മേളനം*

ജനങ്ങളുടെ വിശ്വാസ താല്പര്യങ്ങളെ മറയാക്കി സമ്പത്തും, ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകരെ സമൂഹം തിരിച്ചറിയണം

  വിശുദ്ധ വചനങ്ങളെയും, അദ്ധ്യാപനങ്ങളെയും മറയാക്കി സമൂഹത്തിൽ മന്ത്രവാദ, ആത്മീയ വാണിഭം നടത്തുന്ന മാഫിയക്കെതിരെ മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

 സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് പി ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു.

 റഷീദ് കുട്ടമ്പൂർ, ഷാഫി സ്വബാഹി, എം. സുധീർ ഉമ്മർ, കബീർ എന്ന മാനുട്ടി,  പി.പി അബ്ദുൾ അലി, കെ.പി ഹനീഫ, ഹംസ ഓങ്ങല്ലൂരൻ, പി.പി ഹംസപ്പ, സി.ടി.അബ്ദുൽ കരീം, പി.പി അലി, പി.പി അബ്ദുൾ ഗഫൂർ, എൻ.അബൂബക്കർ പി.അബ്ബുണ്ണി, 
പി അബൂബക്കർ, പി ഉസ്മാൻ, പി.എ ഷൗക്കത്ത് അലി മൗലവി, എൻ അലി അക്ബർ സ്വലാഹി, പി.പി സാജുദ്ധീൻ, സി നൗഷാദ്, സി ഷാബിൽ ഹുസൈൻ എന്നിവർ വിവിധ സെഷനുകളിൽ  സംബന്ധിച്ചു.