മലയാളിയുടെ മനം കവരാന്‍ സണ്ണി ലിയോണ്‍; കൊച്ചിയിലും തിരുവനന്തപുരത്തും ഓപ്പണ്‍ ഡാന്‍സ് പെര്‍ഫോമന്‍സ്

  1. Home
  2. MORE NEWS

മലയാളിയുടെ മനം കവരാന്‍ സണ്ണി ലിയോണ്‍; കൊച്ചിയിലും തിരുവനന്തപുരത്തും ഓപ്പണ്‍ ഡാന്‍സ് പെര്‍ഫോമന്‍സ്

മലയാളിയുടെ മനം കവരാന്‍ സണ്ണി ലിയോണ്‍; കൊച്ചിയിലും തിരുവനന്തപുരത്തും ഓപ്പണ്‍ ഡാന്‍സ് പെര്‍ഫോമന്‍സ്


കൊച്ചി..ബോളിവുഡ് നായിക സണ്ണി ലിയോണ്‍ സെപ്തംബര്‍ 3-ന് കൊച്ചിയിലും 4-ന് തിരുവനന്തപുരത്തും എത്തുന്നു. വൂള്‍ഫ് 777 ന്യൂസ് അവതരിപ്പിക്കുന്ന അര്‍ജുനാഡോ (ARJUNADO) ക്ലൗഡ് ബസ്റ്റ് ഫെസ്റ്റ് 2022ന്റെ ഭാഗമായി അവതരിപ്പിക്കുന്ന സംഗീത നിശയിലാണ് സണ്ണി ലിയോണെത്തുന്നത്. സെപ്തംബര്‍ മൂന്നിന് കൊച്ചി മറൈന്‍ ഡ്രൈവിലും, നാലിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും നടക്കുന്ന സംഗീത നിശയില്‍ സണ്ണി ലിയോണ്‍ ഡാന്‍സ് അവതരിപ്പിക്കും. 

മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലില്‍ ഇരുപത്തിയഞ്ചോളം കലാകാരന്മാരാണ് ആറു മണിക്കൂര്‍ നീളുന്ന സംഗീത നിശയില്‍ പങ്കെടുക്കുന്നത്.  സംഗീതം, നൃത്തം, സ്റ്റാന്‍ഡ് അപ്പ് ആക്ടുകള്‍ എന്നീ ഇനങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ കലാകാരന്മാര്‍ക്ക് ഒപ്പം സംസ്ഥാന തലത്തിലുള്ളവരും പങ്കെടുക്കും.

കേരളത്തിലാദ്യമായി സണ്ണി ലിയോണ്‍ ഓപ്പണ്‍ എയര്‍ പെര്‍ഫോമന്‍സ് നടത്തുന്നുവെന്ന പ്രത്യകതയും ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിനുണ്ട്. ഒരു മണിക്കൂര്‍ നീളുന്ന ഡാന്‍സ് പരിപാടിയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുക. ബിഗ്ബോസ് ഫെയിം ബ്ലെസ്ലി, ഫെജോ, എം സി കൂപ്പര്‍, അജയ് സത്യന്‍, ഫൈസല്‍ റാസ തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയില്‍ പെര്‍ഫോമന്‍സുമായി എത്തുന്നത്. 

കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണി മുതല്‍ ആറു മണിക്കൂര്‍ നീളുന്ന നിശയില്‍ കലാ പ്രേമികള്‍ക്ക് മികച്ച ദൃശ്യ ശ്രാവ്യ വിരുന്നാകും ആസ്വദിക്കാനാകുക .ഒപ്പം നാലിന് തലസ്ഥാന നഗരിയില്‍ ഗ്രീന്‍ ഫീല്‍ഡ് ഗ്രൗണ്ടില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 03 മണി വരെ നീണ്ടു നില്‍ക്കുന്ന ചക്ര ഓട്ടോ എക്‌സ്‌പോയും കൂടി ക്ലൗഡ് ബസ്റ്റിന്റെ ഭാഗമായി നടക്കും.

അഡ്മിഷന്‍ ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക
https://linktr.ee/cloudburstfestival