തെരഞ്ഞെടുപ്പ് സമയത്താണ് ചുമതലയേൽക്കുന്നത്* .. *കോവിഡ് സമയത്തെ ഓക്സിജൻ- ബെഡ് ക്ഷാമം ഇല്ലാതെ നോക്കിയത് വെല്ലുവിളിയായി തോന്നി...* മൃൺമയി ജോഷി

പാലക്കാട്. 2020 ൽ പാലക്കാട് ജില്ലാ കലക്ടറായി ചുമതല ഏൽക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ്.... കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കൊണ്ടുപോവുക എന്ന വെല്ലുവിളി ഉണ്ടായിരുന്നു.. എൻ.എച്ച്.എം ഡയറക്ടറായി രണ്ട് വർഷത്തിന് ശേഷം പാലക്കാട് വിടുന്ന ജില്ലാ കലക്ടർ മൃൺമയി ജോഷി ഐ.എ.എസ് പറയുന്നു....
ഇവിടത്തെ ഇലക്ഷൻ ടീം മികച്ചതും മുൻകാല അനുഭവമുള്ളവരും ആയതിനാൽ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കോവിഡിനെ തുടർന്നുള്ള ഓക്സിജൻ- ബെഡ് മാനേജ്മെൻറ് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ജില്ലാ ആശുപത്രിയിലാരുന്നു കൂടുതലും രോഗബാധിതർ പ്രവേശിച്ചിരുന്നത്.. ഈ സാഹചര്യത്തിൽ ഐനോക്സിന്റെ ഓക്സിജൻ പ്ലാൻറ് പാലക്കാട് ആയിരുന്നു. മറ്റ് ജില്ലകളിലേക്കുമുള്ള ഓക്സിജൻ സപ്ലൈ കഞ്ചിക്കോട് ഉള്ള ഐനോക്സ് കമ്പനിയിൽ നിന്നായിരുന്നു. ഓക്സിജൻ ലഭ്യത കുറയാതെ നോക്കേണ്ടത് വലിയ വെല്ലുവിളിയായിരുന്നു. മൂന്നാഴ്ചകൾക്കുള്ളിൽ തന്നെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ പ്ലാച്ചി മടയിൽ ഓക്സിജൻ യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞു. ഡി.ഡി.എം.എയുടെ ഭാഗത്ത് നിന്ന് ചെറിയ കേന്ദ്രങ്ങൾക്ക് ഓക്സിജൻ സിലിണ്ടർ നൽകാൻ കഴിഞ്ഞു.
പട്ടാമ്പി, അട്ടപ്പാടി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ചുരുങ്ങിയ സമയത്തിൽ തന്നെ ഓക്സിജൻ ബെഡുകൾ സജ്ജീകരിക്കാനായി. അതിനായി ഡി.എം.ഒ, ഡി.ഡി.എം.എയും വലിയ പങ്കാളിത്തവും ഉണ്ടായി.. കഴിഞ്ഞ രണ്ടു വർഷത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു.
ഒരുപാട് ഹോസ്പിറ്റൽ മാനേജ്മെന്റിൽ നിന്നും അവസാനം നിമിഷം ഓക്സിജൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീരുമെന്ന പാനിക് കോളുകൾ ലഭിച്ചിരുന്നു. ആ സാഹചര്യം പെട്ടെന്ന് മാനേജ് ചെയ്യുക എന്നുള്ളത് ഒരു ബുദ്ധിമുട്ടായിരുന്നു.
വാക്സിനേഷൻ മറ്റൊരു ബുദ്ധിമുട്ടായിരുന്നു. ലിമിറ്റഡ് വാക്സിൻസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വാക്സിനേഷൻ ഡ്രൈവും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായി. ആദിവാസി മേഖലകളിലും മറ്റു മേഖലകളിലും തുല്യമായി വാക്സിനേഷൻ എത്തിക്കാൻ ആക്ഷേപമില്ലാത്ത രീതിയിൽ സാധിച്ചു. ഇതിന് എല്ലാ ഉദ്യോഗസ്ഥരുടെയും സഹായം ലഭ്യമായി.
ചുമതലയേറ്റ സമയം മുതൽ ട്രൈബൽ മേഖലയിലും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിനായി മാസത്തിൽ രണ്ട് തവണ അട്ടപ്പാടിയിൽ പോകുമായിരുന്നു. അതിലൂടെ ഗോത്രവർഗ്ഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിച്ചു. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യ സംരക്ഷണത്തിന് ഒരു ആപ്പ് വഴി മോണിറ്ററിംഗ് മെക്കാനിസം നടപ്പാക്കി. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വകുപ്പുതല യോഗം ചേരുകയും അത് നല്ല രീതിയിൽ നടത്തുവാനും കഴിഞ്ഞു.
ലിക്കർ സംബന്ധിച്ചുള്ള പ്രശ്നങ്ങളും മേൽനോട്ടത്തിൽ ഉണ്ടായിരുന്നു.
അട്ടപ്പാടിയിൽ എം.ആർ.എസ് സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഒന്ന്... രണ്ട് പ്രൊജക്ടുകൾ ചെയ്യാൻ സാധിച്ചു. ഗോത്ര ഭാഷയിൽ ഗോത്ര സംസ്കാരങ്ങൾ കുട്ടികൾ വഴി റെക്കോർഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനുള്ള പദ്ധതി എം.ആർ.എസ് മുക്കാലിയിൽ തുടങ്ങി. അതുപോലെതന്നെ യൂണിസെഫിനോടൊപ്പം ചില പദ്ധതികൾ ആരംഭിച്ചു. കൗമാരപ്രായക്കാരായ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ഒരു ലൈഫ് സൈക്കിൾ അപ്രോച്ച് തുടങ്ങി. അതിലൂടെ ഐ.സി.ഡി.എസ്, കുടുംബശ്രീ, മറ്റ് വകുപ്പുകൾ വഴി അവരുടെ ഹെൽത്ത് ഇൻഡിക്കേറ്റേഴ്സും പാരമീറ്റർസും മോണിറ്റർ ചെയ്ത് ആരോഗ്യ സംരക്ഷണം സംബന്ധിച്ച പ്രോജക്ടുകൾ ആരംഭിച്ചു.
അട്ടപ്പാടി ഐ.ടി.ഡി.പി-യുടെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറിന്റെ സഹായത്തോടെ വട്ടലക്കി കോപ്പറേറ്റീവ് ഫാർമിംഗ് സൊസൈറ്റിയിൽ ബാംബൂ, കുട നിർമ്മാണം എന്നിവ വീണ്ടും ആരംഭിക്കുവാൻ സാധിച്ചു.20-ഓളം വനിതാ ജീവനക്കാർക്ക് സൊസൈറ്റിയിൽ നിലവിലുണ്ട്.. യൂണിസെഫിനൊപ്പം എം.ആർ.എസ് കുട്ടികൾക്ക് വേണ്ടി കോംപ്രിഹെൻസിവ് ഹെൽത്ത് കാർഡ് അട്ടപ്പാടിയിൽ തുടങ്ങി. അത്തരം ഹെൽത്ത് കാർഡ് സമ്പ്രദായം സംസ്ഥാനത്തെ മറ്റ് എം.ആർ.എസിലും ആരംഭിച്ചിട്ടുണ്ട്. ഒരു ആരോഗ്യമുള്ള കുട്ടിക്ക് എന്തൊക്കെ ഇൻഡിക്കേറ്റേഴ്സ് വേണമോ അതെല്ലാം ഉപയോഗിച്ചാണ് ഡി.എം.ഒ-യും യൂണിസെഫും ചേർന്ന് ഹെൽത്ത് കാർഡ് ഉണ്ടാക്കിയത്. എല്ലാവർക്കും അവകാശ രേഖ യെന്ന ലക്ഷ്യത്തോടെയുള്ള എ.ബി.സി.ഡി പദ്ധതി രണ്ട് മാസത്തിനുള്ളിൽ പാലക്കാട് പൂർണമാണ്. സർക്കാറിന്റെ അനുമതിയോടു കൂടി അത് വൈകാതെ പ്രഖ്യാപിക്കാൻ ചെയ്യാൻ സാധിക്കും.
ട്രൈബൽസിനുള്ള വനാവകാശത്തിന്റെ കാര്യത്തിൽ (റെക്കോർഡ്സ് ഓഫ് റൈറ്റ്സ്) ജില്ലയിൽ 450 വനാവകാശങ്ങൾ രണ്ടു വർഷത്തിനുള്ളിൽ കൊടുക്കാൻ സാധിച്ചു. അട്ടപ്പാടിയിലെ എല്ലാ പി.വി.ടി.ജി കോളനികളിലും ഇലക്ട്രിഫിക്കേഷൻ പ്രോജക്ട് ഗവൺമെന്റ് പാസാക്കിയിട്ടുണ്ട്. ഇപ്പോൾ അത് നടപ്പാക്കി വരികയാണ്. അട്ടപ്പാടിയിലെ മേലേ തുടുക്കി, താഴെ തുടുക്കി, ഗലസി ഉൾപ്പെടെയുള്ള എല്ലാ കോളനികളിലേക്കും റോഡ് വർക്കിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കിൻഫ്രയുടെ ആയിരത്തിലധികം ഏക്കർ ഭൂമി ഒരു വർഷത്തിനുള്ളിൽ ഏറ്റെടുത്ത് സ്ഥലമുടമകളുടെ അക്കൗണ്ടിലേക്ക് പണം അയച്ച് കിൻഫ്രക്ക് കൈമാറാൻ സാധിച്ചു. ഒറ്റപ്പാലം ബൈപ്പാസിന്റെ, പവർഗ്രിഡിന്റെ, കണ്ണമ്പ്ര, നാട്ടുകൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു.മുതിർന്ന പൗരന്മാരുടെ അപ്പീലുകൾ തീർപ്പാക്കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ താലൂക്ക്തല അദാലത്തുകൾ ഏകദേശം പൂർത്തിയായി. പാലക്കാട് ജില്ലയിൽ കൂടുതൽ ഫോക്കസ് കൊടുത്തത് ട്രൈബൽ മേഖലയ്ക്കും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുമായിരുന്നെന്ന് ജില്ല കലക്ടർ പറയുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളുമടക്കം എല്ലാവരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണയുണ്ടായിരുന്നുവെന്നും പാലക്കാട്ടുകാർ പൊതുവെ നല്ലവരാണെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
2013 ല്‍ ഐ.എ.എസ് ലഭിച്ച മൃണ്‍മയി ജോഷി ശശാങ്ക് മഹാരാഷ്ട്ര സ്വദേശിനിയാണ്. നേരത്തെ എറണാകുളം അസി. കലക്ടര്‍, കാസര്‍ഗോഡ് സബ് കലക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി, ടൂറിസം വകുപ്പ് അഡീ.ഡയറക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടർ, ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി, കെ.ആർ.ഡബ്ലിയു.എസ്.എ (ജലനിധി) എക്സിക്യൂട്ടീവ് ഡയറക്ടർ, ചീഫ് സെക്രട്ടറിയുടെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഡോ. എസ്. ചിത്ര ഐ.എ.എസ് 30 ന് രാവിലെ 10ന് പാലക്കാട് ജില്ല കലക്ടറായി ചുമതല ഏൽക്കും.