പാലക്കാട് പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണ്ണയം ബഹിഷ്കരിച്ച്‌ അധ്യാപകർ

  1. Home
  2. MORE NEWS

പാലക്കാട് പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണ്ണയം ബഹിഷ്കരിച്ച്‌ അധ്യാപകർ

Exam


പാലക്കാട്: ഉത്തര സൂചികയില്‍ അപാകതയുണ്ടെന്നാരോപിച്ച്‌ അധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം നി‍ര്‍ത്തിവച്ചാണ് അധ്യാപകരുടെ പ്രതിഷേധം. പാലക്കാട് ചെര്‍പ്പുളശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇതുവരെയും കെമിസട്രി മൂല്യനിര്‍ണയം ആരംഭിക്കാനായിട്ടില്ല. 

കോഴിക്കോട്ടും അധ്യാപക‍ര്‍ ഉത്തരസൂചികയില്‍ അപാകത ആരോപിച്ച്‌ മൂല്യനി‍ര്‍ണയം ബഹിഷ്കരിച്ചിരിക്കുകയാണ്. ഇവിടെയും പ്ലസ് ടു കെമിസ്ട്രി ഉത്തരകടലാസുകളുടെ മൂല്യനി‍ര്‍ണയമാണ് തടസ്സപ്പെട്ടത്. കെമിസ്ട്രി ഉത്തരപേപ്പറുകള്‍ മൂല്യനി‍ര്‍ണയം ചെയ്യാന്‍ സജ്ജീകരിച്ച രണ്ട് ക്യാംപുകളിലും അധ്യാപകര്‍ പ്രതിഷേധത്തിലാണ്.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകര്‍ തയ്യാറാക്കി ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനി‍ര്‍ണയത്തിന് നല്‍കിയെന്നും അധ്യാപക‍ര്‍ ആരോപിക്കുന്നു.