സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി.
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന് നിർദേശം നൽകിയത്.