പാലക്കാട് ഭൂമിതരം മാറ്റല്‍ അദാലത്ത് - 746 അപേക്ഷകള്‍ തീര്‍പ്പാക്കി

  1. Home
  2. MORE NEWS

പാലക്കാട് ഭൂമിതരം മാറ്റല്‍ അദാലത്ത് - 746 അപേക്ഷകള്‍ തീര്‍പ്പാക്കി

പാലക്കാട് ഭൂമിതരം മാറ്റല്‍ അദാലത്ത് - 746 അപേക്ഷകള്‍ തീര്‍പ്പാക്കി


പാലക്കാട് റവന്യൂ ഡിവിഷനു കീഴിലുള്ള താലൂക്കുകളിലെ ഭൂമി തരം മാറ്റല്‍ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കാലിന്റെ ഭാഗമായി നടന്ന അദാലത്തില്‍ 746 അപേക്ഷകള്‍ തീര്‍പ്പാക്കി. ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനായി നല്‍കിയ 493 ഫോറം - അഞ്ച് അപേക്ഷകളും ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നല്‍കിയ 250 ഫോറം- 6 അപേക്ഷകളും, 3 ഫോറം - 7 അപേക്ഷകളും തീര്‍പ്പായി.

ഗവ. മോയന്‍ എല്‍.പി.സ്‌കൂളില്‍ നടന്ന അദാലത്ത് ജില്ലാ കലക്ടര്‍ മൃ ണ്‍ മയി ജോഷി ഉദ്ഘാടനം ചെയ്തു. തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇടനിലക്കാരില്ലാതെ അതിവേഗം തീര്‍പ്പാക്കല്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഡിസംബര്‍ 31 വരെ കൃഷി ഓഫീസര്‍മാരില്‍ നിന്നും തിരികെ റിപ്പോര്‍ട്ട് ലഭിച്ച ഫോറം - 5 , ഫെബ്രുവരി 28 വരെ വില്ലേജ് ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് 6, 7 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ എന്‍.കെ. കൃപ അധ്യക്ഷയായി. പരിപാടിയില്‍ സീനിയര്‍ സൂപ്രണ്ട് പി.മധു,ചിറ്റൂര്‍ തഹസില്‍ദാര്‍ ഡി.അമൃതവല്ലി, പാലക്കാട് തഹസില്‍ദാര്‍ ( എല്‍ .ആര്‍) ഷാനവാസ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.