സംഗീത സാന്ദ്രമായ സന്ധ്യകൾ സമ്മാനിക്കുന്ന പുത്തനാൽക്കൽ സംഗീതോത്സവം നാളെ മുതൽ

  1. Home
  2. MORE NEWS

സംഗീത സാന്ദ്രമായ സന്ധ്യകൾ സമ്മാനിക്കുന്ന പുത്തനാൽക്കൽ സംഗീതോത്സവം നാളെ മുതൽ

Putha


ചെർപ്പുളശ്ശേരി . നവരാത്രങ്ങളെ സംഗീത സാന്ദ്രമാക്കുന്ന പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ  നവരാത്രി സംഗീതോത്സവത്തിന് നാളെ തിരി തെളിയും. പ്രമുഖ കണ്ണാട്ടിക് സംഗീത   പ്രതിഭകൾ  ഇനിയുള്ള രാവുകൾ അമ്മയുടെ തട്ടകം സംഗീത മഴയിൽ ആറാടിക്കും. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് .എം. ആർ. മുരളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ ആദരിക്കും. മലബാർ ദേവസ്വം ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട  ഓട്ടൂർ ഉണ്ണികൃഷ്ണൻ, പാലക്കാട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ  ഗംഗാധരൻ, ഏരിയാ കമ്മിറ്റി അംഗം  പ്രീത എന്നിവരെ ചടങ്ങിൽ അനുമോദിക്കും. രാഗരത്നം  രാജകുമാരനുണ്ണി, പുത്തനാൽക്കൽ ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ  പി. ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.  തുടർന്ന് പ്രഥമ ദിനത്തിൽ രാമകൃഷ്ണമൂർത്തിയുടെ കച്ചേരി അരങ്ങേറും.