വെൽഫെയർ പാർട്ടി പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.

  1. Home
  2. MORE NEWS

വെൽഫെയർ പാർട്ടി പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.


അങ്ങാടിപ്പുറം:അരി വില നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുക
വിലക്കയറ്റം തടയുക
തൊഴിലില്ലായ്‍മ പരിഹരിക്കുക
ഗ്യാസ് സബ്സിഡി പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ദേശീയ ക്യാമ്പയിൽ ഒക്ടോബർ 15 -31 ദേശീയ ക്യാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.
 പ്രതിഷേധ സായാഹ്ന ധർണ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ്  ഖാദർ  അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു 
അരിവില ഒറ്റ മാസത്തിനുള്ളിൽ കിലോ ഗ്രാമിന് 15 രൂപ കൂടി ജനങ്ങളുടെ മുതുകൊടിക്കുന്ന വിലക്കയറ്റം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയമാണെന്നും ജീവിക്കാൻ സമ്മതിക്കാത്ത ജനവിരുദ്ധ സർക്കാറുകൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
 വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ അധ്യക്ഷത വഹിച്ചു,
 പാർട്ടി പഞ്ചായത്ത് സെക്രട്ടറി ഷീഹാബ് തിരൂർക്കാട്, സക്കീർ ഹുസൈൻ അരിപ്ര, ആഷിക് ചത്തോലി, ഫസൽ തിരൂർക്കാട്,ആരിഫ ശിഹാബ്, ഷാജിത് വടക്കേതിൽ, ഹമീദ് കക്കാട്ടിൽ ,നാജിയ മുഹ്സിൻ, ഇബ്രാഹിം തിരൂർക്കാട്,മുഹമ്മദ് ഇഖ്ബാൽ, ct മുഹമ്മദാലി,റഹ്മത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു.