വെൽഫെയർ പാർട്ടി പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

അങ്ങാടിപ്പുറം :വെള്ളക്കരം,വൈദ്യുതി ചാർജ് വർദ്ധന,റേഷൻ അട്ടിമറി....... വിലക്കയറ്റം ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാറേ.. ?
എന്ന തലകെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി
500 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.
പ്രതിഷേധ സായാഹ്ന ധർണ്ണ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.
അവശ്യ സേവന മേഖലയായ കുടിവെളള വിതരണത്തെ ലാഭ കണ്ണോടെ സമീപിക്കുന്നത് അംഗീകരിക്കാനാകില്ല. ധൂർത്തും ദുർവ്യയവും കെടുകാര്യസ്ഥതയും നടത്തി സർക്കാർ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ഏത് ഇടതുപക്ഷ നയം ആണെന്ന് മുന്നണി നേതാക്കളും മുഖ്യമന്ത്രിയും വ്യക്തമാക്കണം. നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള എല്ലാ വസ്തുക്കൾക്കും വൻതോതിൽ വില വർധിച്ചിട്ടും നോക്കുകുത്തിയായിരിക്കുന്ന സർക്കാർ മനുഷ്യരുടെ ദാഹജലത്തിനു കൂടി വില വർദ്ധിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു, , സക്കീർ അരിപ്ര,നസീമ മദാരി,ആഷിക് ചാത്തോലി, നാജിയ മുഹ്സിൻ, ഇബ്രാഹിം തിരൂർക്കാട്, മനാഫ് തോട്ടോളി,അനീസ് പേരയിൽ, ആരിഫ, മുഹമ്മദാലി സിടി, സാദിഖ്,അഷറഫ് അങ്ങാടിപ്പുറം, ഷാനവാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി...