കുഞ്ചൻ തിയ്യറ്റേഴ്സിന്റെ വാർഷികാഘോഷത്തിന് തുടക്കമായി

  1. Home
  2. MORE NEWS

കുഞ്ചൻ തിയ്യറ്റേഴ്സിന്റെ വാർഷികാഘോഷത്തിന് തുടക്കമായി

കുഞ്ചൻ തിയ്യറ്റേഴ്സിന്റെ വാർഷികാഘോഷത്തിന് തുടക്കമായി


ലക്കിടി : കിള്ളിക്കുറുശ്ശി മംഗലത്ത് കുഞ്ചൻ തിയ്യറ്റേഴ്സിന്റെ 25ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി.   കുഞ്ചൻ സ്മാരക വായനശാല സൗഗന്ധികം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സംഘടനയുടെ രക്ഷാധികാരി കെ.ജി.എസ്. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.രാജേഷ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതി ലക്കിടി കൂട്ടുപാത യൂണിറ്റ് പ്രസിഡണ്ട് വെള്ളാപള്ളി ശ്രീധരൻനായർ, ബാലു പിഷാരോടി, ടി.എ റസാക്ക് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾക്ക് ശേഷം മികച്ച നാടകത്തിനുള്ള സംസ്ഥാന അവാർഡ് അടക്കം 4 പുരസ്ക്കാരങ്ങൾ നേടിയ കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്റെ റാന്തൽ നാടകം അരങ്ങേറി.   പടം: കിള്ളിക്കുറുശ്ശി മംഗലത്ത് കുഞ്ചൻ തിയ്യറ്റേഴ്സിന്റെ 25-ാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ.ജി.എസ് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.