ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

  1. Home
  2. MORE NEWS

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍   നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.


കോഴിക്കോട്: ദുരൂഹ സാഹചര്യത്തിന്‍ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജാലക്ഷ്മി(18)യെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. 

ഒന്‍പതാം തീയതി രാവിലെ അഞ്ചര മണിയോടെ തേജാലക്ഷ്മിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് എന്നാൽ ഈ ദിവസം തന്നെ ആര്യസമാജത്തില്‍ വെച്ച്‌ ഇരുവരും വിവാഹിതരാവുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരാവുകയും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോവുകയായിരുന്നു എന്നും തേജാലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു.  

യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധര്‍, താമശ്ശേരി ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാലക്ഷ്മി. സഹോദരങ്ങള്‍: അക്ഷയ, വിശാല്‍.