പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

  1. Home
  2. MORE NEWS

പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

dead suicide murder



ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാൾ. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

ആറുമാസം മുന്‍പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരുകന്‍ പുറത്തിറങ്ങിയത്.

മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലില്‍ നിന്നെത്തിയ മുരുകനോട് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നതായി പോലീസ് പറഞ്ഞു.