കുഴികൾ അടച്ചില്ല; പട്ടാമ്പിയിൽ ഗതാഗതക്കുരുക്ക് ജനജീവിതത്തെ സ്തംഭിപ്പിക്കുന്നു.

  1. Home
  2. MORE NEWS

കുഴികൾ അടച്ചില്ല; പട്ടാമ്പിയിൽ ഗതാഗതക്കുരുക്ക് ജനജീവിതത്തെ സ്തംഭിപ്പിക്കുന്നു.


പട്ടാമ്പി പട്ടണം വേനൽച്ചൂടിലും കുരുക്കഴിയാതെ വീർപ്പുമുട്ടുകയാണ്. മാർക്കറ്റ് റോഡ് ജങ്ഷനിൽ ഇന്റർലോക്ക് ചെയ്ത ഭാഗത്തുള്ള വലിയ ഗർത്തമാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്.

കുഴിയിൽ ചാടുന്ന കാറുകളുടെ മുൻഭാഗം റോഡിൽ ഇടിച്ച് തകരുന്ന അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വേഗം കുറച്ച് പോകുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. 

നിലവിൽ റോഡിലെ കുഴികൾക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. കുഴികളടച്ച് വാഹനഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.

സർവീസ് നിർത്തിവെക്കുമെന്നു പറഞ്ഞുകൊണ്ട് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പ്രതിഷേധിച്ചു. കുഴികളടച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ മേലെപട്ടാമ്പിയിൽവെച്ച് സർവീസ് നിർത്തുമെന്നാണ് സ്വകാര്യ ബസ്സുകാർ പറയുന്നത്.