സ്വകാര്യബസ് നിയന്ത്രണം വിട്ട് താഴോട്ട് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

  1. Home
  2. MORE NEWS

സ്വകാര്യബസ് നിയന്ത്രണം വിട്ട് താഴോട്ട് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

accident


കണ്ണൂര്‍: കണ്ണോത്തും ചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്ക്.

കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഗീതാ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നിലഗുരുതരമല്ല.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.