ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു; 13 വയസുകാരന്‍ മരിച്ചു

  1. Home
  2. MORE NEWS

ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു; 13 വയസുകാരന്‍ മരിച്ചു

Death


എറണാകുളം: ഇരുനില വീടിന്റെ താഴത്തെ നില ഭൂമിക്കിടയിലേക്ക് ഇടിഞ്ഞു താഴ്ന്ന് ഹരിനാരായണന്‍(13) മരിച്ചു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലാണ് സംഭവം. കീഴില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ ഇരുനില വീടാണ് ഇടിഞ്ഞു വീണത്. മധ്യവയസ്‌കനായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വീടിന്റെ താഴത്തെ നിലയിലാണ് മരിച്ച കുട്ടിയും മുത്തച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഏഴു പേര്‍ ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ മുകളിലത്തെ നിലയിലായതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

താഴത്തെ നിലയിലെ ഭിത്തി തള്ളിപ്പോയതെന്നാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ പെരുമ്പാവൂര്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.