ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ ഫാനിന്റെ വയർ കുരുങ്ങി മരിച്ചു

  1. Home
  2. MORE NEWS

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ ഫാനിന്റെ വയർ കുരുങ്ങി മരിച്ചു

Baby


പാനൂര്‍: ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം. കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് തന്നെയുണ്ടായിരുന്ന പെഡസ്ട്രിയല്‍ ഫാനിന്‍റെ വയര്‍ ഇതാണ് കുഞ്ഞിന്‍റെ കഴുത്തില്‍ കുരങ്ങുകയതെന്നാണ് കരുതുന്നത്. 

പാനൂര്‍ പാലത്തായില്‍ പറങ്ങേട് സമജിന്‍റെയും ശിശിരയുടെയും മകന്‍ ദേവാംഗനാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ചൊക്ലിയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ദേവജ്.