ലൈംഗികബന്ധത്തിനിടെ യുവാവ് ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണു മരിച്ചു

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവ് ലോഡ്ജ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. നാഗ്പൂരിലെ സവോനറില്‍ ഒരു ലോഡ്ജ് മുറിയിലാണ് 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്. യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്നും പൊലീസ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.
നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലൈംഗികബന്ധത്തിനിടയിലാണ് യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങളായി യുവാവിന് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു.
മരിച്ച അജയ് ഒരു ഡ്രൈവറാണ്. വെല്‍ഡിംഗ് ടെക്നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 23 -കാരിയാണ് അജയ്യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയില്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.