വനപഠനത്തിനും* *ശാസ്ത്ര ക്ലാസിനുമായി* *അവർ എത്തി*.

  1. Home
  2. MORE NEWS

വനപഠനത്തിനും* *ശാസ്ത്ര ക്ലാസിനുമായി* *അവർ എത്തി*.

വനപഠനത്തിനും* *ശാസ്ത്ര ക്ലാസിനുമായി* *അവർ എത്തി*.


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാന വിദ്യാലയം സന്ദർശിക്കുവാനും അവിടെ ഒരുക്കിയ ശാസ്ത്ര ക്ലാസിൽ പങ്കെടുക്കുന്നതിനുമായി കല്ലുവഴി ശബരി എ യു പി സ്ക്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം എത്തി. കല്ലുവഴി എ യു പി യിലെ പ്രധാനാധ്യാപിക ഗിത പി ആർ ന്റെ നേതൃത്വത്തിൽ എത്തി ചേർന്ന സംഘത്തിന് ഹൈസ്കൂൾ ബാൻഡ് ടീമിന്റെ സ്വാഗത ഗാനത്തോടെയാണ് സ്കൂൾ അസംബ്ലിയിലേക്ക് വരവേൽപ്പ് നൽകിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി നിഘണ്ടു നിർമ്മാണത്തിൽ എ ഗേഡ് കരസ്ഥമാക്കിയ ഫിദ പി, പി.ടി.ബി സ്മാരക ബാലശസ്ത്ര ദേശീയ പ്രതിഭയായ അദ്വൈത് സി, എൻ സി സി ദേശീയ ക്യാമ്പിൽ പങ്കെടുത്ത  അഫ്നാൻ എന്നിവരെ അനുമോദിച്ചു.വനപഠനത്തിനും* *ശാസ്ത്ര ക്ലാസിനുമായി* *അവർ എത്തി*.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ ജൈവ വൈവിധ്യ ഉദ്യാനം നടന്നു കണ്ടും തൊട്ടറിഞ്ഞും കൗതുകപൂർവ്വം കുട്ടികൾ മരങ്ങളെക്കുറിച്ച് പഠനം നടത്തി. ദേശീയ ഹരിത സേന മണ്ണാർക്കാട് ഉപജില്ല കോ-ഓർഡിനേറ്റർ ഡോ.കെ അജിത്  സസ്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് കോങ്ങാട് ജി യു പി എസിലെ അധ്യാപികയും  ശ്രേഷ്ടാചാര്യ അവാർഡ് ജേതാവുമായ എം  സുജാത നടത്തിയ ശാസ്ത്ര ക്ലാസിനോടൊപ്പം  ചെലവ് കുറഞ്ഞ സോപ്പ് നിർമ്മാണവും പരിശീലിപ്പിച്ചു. 
പ്രധാനാധ്യാപിക കെ ഹരിപ്രഭ, കെ.കെ. വേണുഗോപാലൻ,  എം. മൃദുല, ശശികുമാർ എന്നിവർ നേതൃത്വം നൽകി