കേരളത്തിൽ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട.

  1. Home
  2. MORE NEWS

കേരളത്തിൽ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട.

Covid


ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേ സമയം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്.

ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർപിസിആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. അതേ സമയം രണ്ട് അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.