മാപ്പിളപ്പാട്ട്് കോഴ്‌സ് പൂര്‍ത്തീകരിച്ചവരുടെ അരങ്ങേറ്റം നടന്നു

കൊണ്ടോട്ടി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂന്ന് വര്‍ഷത്തെയും മുതിര്‍ന്നവര്‍ക്കായുള്ള ഒരുവര്‍ഷത്തെയും മാപ്പിളപ്പാട്ട് കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ ഓലൈന്‍ മത്സരങ്ങളിലെ വിജയികളായവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളുടെ അരങ്ങേറ്റം പ്രശസ്ത കവി ഒ.എം. കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാപ്പിളപ്പാട്ട് പരിശീലകന്‍ വെള്ളയില്‍ അബൂബക്കര്‍ മാസ്റ്ററെ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മൊമെന്റോ നല്‍കി ആദരിച്ചു. അക്കാദമി അംഗങ്ങളായ പക്കര്‍ പന്നൂര്‍, രാഘവന്‍ മാടമ്പത്ത്, എം.കെ. ജയഭാരതി, മാപ്പിളപ്പാട്ട് ഗവേഷകന്‍ അബ്ബാസ് കൊണ്ടോട്ടി, അഷ്‌റഫ് കോണിയകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.