സ്വാതന്ത്ര്യ സമരത്തിൽ ഒരു നിമിഷം പോലും പങ്കെടുക്കാത്തവർക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് പറയാൻ അവകാശമില്ല;തുളസീധരൻ പള്ളിക്കൽ

  1. Home
  2. MORE NEWS

കൊപ്പം:സ്വാതന്ത്ര്യ സമരത്തെ ഒറ്റ്  കൊടുത്ത,  സ്വാതന്ത്ര്യ സമരത്തിൽ ഒരു നിമിഷം പോലും പങ്കെടുക്കാത്തവർക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് പറയാൻ ഒരു അവകാശമില്ലന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡണ്ട്  തുളസീധരൻ പള്ളിക്കൽ പറഞ്ഞു. 
എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി കൊപ്പത്ത് സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരുള്ളവരും, അല്ലാത്തവരുമായ സംഘ് പരിവാര ശക്തികൾ രാജ്യത്തെ തകർത്ത് കൊണ്ടിരിക്കുന്നു .
സ്വാതന്ത്ര്യ സമരത്തെ ഒററ് കൊടുത്തവരെ ഇന്ത്യയെ തകർക്കാൻ അനുവദിക്കില്ല. സാഹോദര്യം, സമത്വം, തുല്യത ഇതാണ് ഭരണഘടന മുന്നോട്ട് വെക്കുന്നത്. എല്ലാവരേയും തുല്യരായി കണ്ട് കൊണ്ടുള്ള രാജ്യം ഉയർന്ന് വരണം.രാജ്യത്തെ രക്ഷിക്കാനായി എല്ലാ പക്ഷക്കാരും രംഗത്ത് വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ വൈസ് പ്രസിഡണ്ട് എം ഉസ്മാൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. പട്ടാമ്പി മണ്ഡലം സെക്രട്ടറി മുസ്തഫ വല്ലപ്പുഴ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പട്ടാമ്പി മണ്ഡലം പ്രസീഡണ്ട് ഹമീദ് കൈപ്പുറം നന്ദിയും പറഞ്ഞു.