ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

  1. Home
  2. MORE NEWS

തിരുവനന്തപുരം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓവര്‍ടേക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ സ്‌കൂളുകള്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. നിലവില്‍ ഇതിനുള്ള സംവിധാനമില്ല. ഡ്രൈവര്‍മാരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കും. ഡ്രൈവര്‍മാരുടെ എക്‌സ്പീരിയന്‍സ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. വടക്കഞ്ചേരി അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.