തിരൂരില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

മലപ്പുറം. തിരൂർ തൃക്കണ്ടിയൂരിൽ രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു.
മൂന്നരയും, നാലും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തില്‍ വീണ് മുങ്ങി മരിച്ചത്.
ഇന്ന് (ശനി) ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത് എല്‍.ഐ.സി. ക്ക് സമീപം കാവുങ്ങല്‍ പറമ്പില്‍ നൗഷാദ് - രജില ദമ്പതികളുടെ മകൻ അമനും (മൂന്നര) പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് - റഹിയാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റിയയുമാണ് (4) മരണപ്പെട്ടത്.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അംഗനവാടിക്ക് സമീപത്തെ കുളത്തില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.