രണ്ട് പേരെ കടുവ ആക്രമിച്ചു; ഗ്രാമത്തിൽ പരിഭ്രാന്തി

  1. Home
  2. MORE NEWS

രണ്ട് പേരെ കടുവ ആക്രമിച്ചു; ഗ്രാമത്തിൽ പരിഭ്രാന്തി

Tiger


ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഗോപാലസ്വാമി ബേട്ട ഫോറസ്റ്റ് റേഞ്ചിൽ നിന്ന് പുറത്തേക്കിറങ്ങിയ കടുവ ചാമരാജനഗർ ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലെ ഗോപാലപുര ഗ്രാമത്തിൽ ശനിയാഴ്ച രണ്ട് ഗ്രാമീണരെ ആക്രമിച്ചു. ഇവരെ നിസാര പരിക്കേുകളോടെ മൈസൂരിലെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച ഉച്ചയോടെയാണ് കർഷകനായ സിദ്ധപ്പയുടെ കൃഷിയിടത്തിൽ പശുവിനെ കടുവ കൊന്നത്. വാർത്ത പരന്നതോടെ ഗ്രാമവാസികൾ സ്ഥലത്തെത്തി കടുവ യെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപെടുന്നതിനിടെ പരിഭ്രാന്തനായ കടുവ ഗവിയപ്പയെ (60) ആക്രമിക്കുകയും അദേഹത്തിന്റെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.

നാട്ടുകാർ ഇയാളെ ജീപ്പിൽ ഗുണ്ട്ലുപേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഗ്രാമത്തിലെ വാഴത്തോട്ടത്തിൽ കടുവ ഒളിക്കാൻ ശ്രമിച്ചതോടെ ഗോപാലുപ്രയിലെയും സമീപ ഗ്രാമങ്ങളിലെയും ഗ്രാമവാസികൾ വൻതോതിൽ സ്ഥലത്ത് തടിച്ചുകൂടി. വനംവകുപ്പ് ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഗ്രാമവാസികൾ കടുവയുടെ അടുത്ത് ചെന്ന് വീണ്ടും കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റോരാൾക്ക് കൂടി പരിക്കേറ്റത്.