മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

  1. Home
  2. MORE NEWS

മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

DEAD


തിരുവനന്തപുരം: നെടുമങ്ങാട് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിർമാണ പ്രവൃത്തിക്കിടെയുണ്ടായ അപകടത്തിൽ ഊരട്ടമ്പലം സ്വദേശികളായ വിമൽകുമാർ, ഷിബു എന്നിവരാണ് മരിച്ചത്.

ആശുപത്രി കെട്ടിടത്തിനായി നെടുമങ്ങാട് കരകുളം കെൽട്രോൺ ജംങ്ഷന് സമീപം കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാല് ജീവനക്കാരാണ് ജോലിക്കായി എത്തിയിരുന്നത്.

കുഴിക്കകത്തു നിന്ന് മണ്ണ് നീക്കുന്നതിനായി രണ്ട് തൊഴിലാളികൾ ഇറങ്ങിയ സമയത്താണ് അപകടമുണ്ടായത്. സമീപത്ത് കയറ്റിയിട്ട മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.