ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ബൈക്കും ലോറിയിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കൊച്ചി: തൃപ്പുണിത്തുറ എസ്എൻ ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു.
ഉദയംപേരൂർ സ്വദേശി വൈശാഖ് (20), ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. ഇരുമ്പനം ടെർമിനലിൽ നിന്നും ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽ മൂന്നുപേരാണ് സഞ്ചരിച്ചിരുന്നത്. അശ്വിൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. വൈശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അജിത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്..