*അശാസ്ത്രീയമായ കെട്ടിട നികുതി വർദ്ധനവ് അവശ്യ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകും

  1. Home
  2. MORE NEWS

*അശാസ്ത്രീയമായ കെട്ടിട നികുതി വർദ്ധനവ് അവശ്യ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകും

*അശാസ്ത്രീയമായ കെട്ടിട നികുതി വർദ്ധനവ് അവശ്യ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകും


ചെർപ്പുളശ്ശേരി: സര്ക്കാര് നടപ്പിലാക്കാൻ പോകുന്ന വർഷം തോറും 5 ശതമാനം നികുതി വർദ്ധനവ് എന്ന ആശയം നാട്ടിൽ അവശ്യ സാധനങ്ങളുടെ വില വർദ്ധനവിനും, കെട്ടിട വ്യവസായ മേഖലയെ  നശിപ്പിക്കാനും കാരണമാകും, 

പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ നികുതി വർദ്ധനവ് നടപ്പിലാക്കിയ ഏക മുനിസിപ്പാലിറ്റി ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയണ് സര്ക്കാര് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്  കെട്ടിട നികുതി 60 ശതമാനം മുതൽ 100 ശതമാനം വരെ വർദ്ധിപ്പിക്കാം എന്ന അധികാരം നൽകിയപ്പോൾ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി 600 ഉം 700 ശതമാനം വരെ വർദ്ധനവ് നടപ്പിലാക്കി, വാണിജ്യ കെട്ടിക മേഖലയെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 
കഴിഞ്ഞ 5 വർഷഅത്തോളമായി 2 പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് വാടക വർദ്ധിപ്പിക്കാൻ കഴിയാതിരുന്ന സമയത്ത് പോലും കെട്ടിട നികുതിയും, കരണ്ട് ബില്ലും, വെള്ള ബില്ലും അടിക്കടി വർദ്ധിപ്പിച്ചത്തിലൂടെ നഗരത്തിൻ്റെ തന്നെ വികസനത്തിൻ്റെ നെടുംതൂണായ കെട്ടിട ഉടമകകളെ, അനാവശ്യമായ നികുതി വർദ്ധനവിലൂടെ തകർക്കുന്ന ശ്രമങ്ങൾക്കെതിരെ ചെർപ്പുളശ്ശേരി ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ കേസുമായി മുന്നോട്ട് പോകാനും, സംസ്ഥാന നേതൃത്വത്തിൻ്റ് നിർദ്ദേശപ്രകാരം ഭരണ കേന്ദ്രങ്ങളിലേക്ക് , തുല്യ ഇരകളെ സംഘടിപ്പിച്ചു ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു,
യോഗത്തിൽ ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഷാജഹാൻ കെ.പി.എം അധ്യക്ഷത വഹിച്ചു, ഹംസ പറക്കാടൻ , അഷ്റഫ് സി.എം, വീരാൻ ഹാജി സി, വിജയൻ തൃപ്തി, എന്നിവർ സംസാരിച്ചു സെക്രട്ടറി ഷൗക്കത്ത് കരിമ്പനക്കൽ സ്വാഗതവും ട്രഷറർ അഷ്റഫ് സി.എം നന്ദിയും പറഞ്ഞു..

K.B.O.W.A  ത്രൈമാസ മെമ്പർഷിപ്പ് കാമ്പയിൻ നടന്നു കൊണ്ടിരിക്കുന്നു, മെംബർഷിപ്പ് എടുക്കാനും കൂടുതൽ വിവരങ്ങൾക്കും 8086992233, 94468 30660 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.