വള്ളുവനാട് മാതൃസദനം വേലായുധൻ കൂനത്തറയെ ആദരിച്ചു..

  1. Home
  2. MORE NEWS

വള്ളുവനാട് മാതൃസദനം വേലായുധൻ കൂനത്തറയെ ആദരിച്ചു..

വള്ളുവനാട് മാതൃസദനം ആദരിച്ചു..


വാണിയംകുളം. വള്ളുവനാട് കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ വാണിയംകുളത്ത് പ്രവർത്തിക്കുന്ന വള്ളുവനാട് മാതൃസദനം സന്ദർശിച്ച ക്ഷേത്രശിൽപ്പ കലാകാരൻ  ചെറുകണ്ടത്ത് ശില്പി വേലായുധൻ കൂനത്തറയെ വള്ളുവനാട് ട്രസ്റ്റ് ജനറൽ കൺവീനർ കെ.കെ. മനോജ്  പൊന്നാടയണിച്ച് ആദരിച്ചു. മാതൃസദനം സെക്രട്ടറി എം.ജനാർദ്ദനൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ട്രഷർ സന്തോഷ് ചന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗം സുരേഷ് കുമാർ.സി, മാതൃസദനം പ്രസിഡണ്ട് ചന്ദ്രൻ കല്ലിപ്പാടം, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ.പി, കമ്മറ്റി അംഗങ്ങളായ രജിത.വി.ടി, ശ്രീകല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മാതൃസദനത്തിലെ ഇന്നത്തെ ഭക്ഷണം ചെറുകണ്ടത്ത് വേലായുധൻ  വകയായിരുന്നു.