വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ മനുഷ്യശൃംഖല

  1. Home
  2. MORE NEWS

വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ മനുഷ്യശൃംഖല

Vani


വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യശൃംഖല സൃഷ്ട്ടിച്ചു. ലഹരി ഉപേക്ഷിക്കാം ജീവിതം ആസ്വാദ്യകരമാക്കാം എന്ന മുദ്രാവാക്യത്തോടെ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മനുഷ്യശൃംഖല സൃഷ്ട്ടിച്ചത്. വാണിയംകുളം ടൗണിൽ നിന്നാരംഭിച്ച മനുഷ്യശൃംഖല ടി.ആർ.കെ സ്ക്കൂൾ പരിസരത്തിലൂടെ ചെറുകാട്ടുപുലം സി.പി.വി.എൽ.പി സ്ക്കൂൾ വരെ മനുഷ്യശൃംഖല സൃഷ്ടിച്ചുവാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യശൃംഖല. സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് ലഹരിവിരുദ്ധ സത്യപ്രതിജ്ഞ കെ.കെ.രാജേഷ് ചൊല്ലി കൊടുത്തത് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലി. മനുഷ്യശൃംഖല സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് വി.രാമൻകുട്ടി ഉത്ഘാടനം ചെയ്തു.സ്ക്കൂൾ പ്രധാന അധ്യാപിക നിർമ്മല ജോർജ്ജ്, പി.ജഗദീഷ്, കെ.പ്രമോദ്, എൻ.ഷാജി, കെ.പി.ജയരാജ്, കെ.കെ. മനോജ്, സ്ക്കൂൾ മാനേജ്മെൻ്റെ പ്രതിനിധികളായ കെ.സജീവ്, കെ.ഷീബ, വി.സുശീല, ഷിനി.ടി.ആർ തുടങ്ങിയവർ പങ്കെടുത്തു. സ്ക്കൂളിലെ മുഴുവൻ അധ്യപകരും മനുഷ്യ ശൃംഖലയ്ക്ക് നേതൃത്വം നൽകി.