മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി

  1. Home
  2. MORE NEWS

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി

Tax


തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. 

ഓട്ടിസം, സെറിബ്രൽ പാൾസി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്‍റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയത്. സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40 ശതമാനവും ഭിന്നശേഷി ശുപാർശ ചെയ്തവര്‍ക്കായിരിക്കും ആനുകൂല്യം. 

ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് കൂടി ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെയാകെ ചുമതലയാണെന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.