സമുദ്രാതിർത്തി ലംഘിച്ചു; മലയാളികൾ ഉൾപ്പടെ ആഫ്രിക്കയിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു;

തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചതിന് മലയാളികൾ ഉൾപ്പടെ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്. വിട്ടയച്ചതിൽ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. എന്നാൽ ബോട്ടിന്‍റെ ക്യാപ്റ്റൻമാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് വിഴിഞ്ഞത്ത് നിന്നും പോയ അഞ്ച് മത്സ്യബന്ധന ബോട്ടിലെ 61 തൊഴിലാളികളെയാണ് സീഷെൽസ് പൊലീസ് പിടികൂടിയത്. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും ബാക്കി കന്യാകുമാരി സ്വദേശികളുമാണ് സെയ്‌ഷെൽസിൽ കുടുങ്ങിയത്.